തിരുവനന്തപുരം: പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പൊലിസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതാ യി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.ഇതിന് 304 തസ്തികകള്‍ സൃഷ്ടിക്കും. ഡി. വൈ.എസ്.പി – 4, എസ്.ഐ – 40, എ.എസ്.ഐ. – 40, എസ്.സി.പി.ഒ – 120, സി.പി.ഒ – 100 എന്നിങ്ങനെയാണിത്. 2025 – 26 വര്‍ഷത്തെ കരട് മദ്യനയം അംഗീകരിച്ചു. കെല്‍ട്രോണി ലെ തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നട പ്പാക്കാന് തീരുമാനിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലുള്‍പ്പെട്ട ഭൂരഹിതരായ അതിദരിദ്രര്‍ക്കു ഭൂമി കണ്ടെത്താന്‍ ജില്ലകളില്‍ ഇതര വകുപ്പുകളുടെ ഉടമസ്ഥതയില്‍ ഉള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതി യില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതും ആള് താമസമില്ലാതെ കിടക്കുന്നതുമായ ഫ്ളാറ്റുക ളും വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കും. ബന്ധപ്പെട്ട വകു പ്പുകളുമായി ചര്‍ച്ചചെയ്ത് ജില്ലാ കലക്ടര്‍മാര്‍ ഭൂമി കണ്ടെത്തണമെന്നാണ് തീരുമാനിച്ചി ട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു
