തെങ്കര: അട്ടപ്പാടി ചുരംകേന്ദ്രീകരിച്ചുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആനമൂളി വനസംരക്ഷണസമിതി(വി.എസ്.എസ്.) ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്. പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യ ക്ഷനായി. സെക്രട്ടറി എം. മുഹമ്മദ് സുബൈര്‍, വാര്‍ഡംഗം സീനത്ത്, ഡെപ്യൂട്ടി ഫോറ സ്റ്റ് റേഞ്ച് ഓഫീസര്‍ (ഗ്രേഡ്) എന്‍. പുരുഷോത്തമന്, ടി.കെ. ഫൈസല്‍ എന്നിവര്‍ സം സാരിച്ചു. മുന്‍ ഭാരവാഹികളെ ആദരിച്ചു. പുതിയ ഭാരവാഹികളായി ടി.കെ. ജുനൈസ് (പ്രസി.), എം. സജിത (വൈ.പ്രസി), സിറാജ് നിരവത്ത് (ഖജാ.) എന്നിവരേയും എക്സിക്യുട്ടീ വ് അംഗങ്ങളായി കെ. യാസിര്‍, പി. സൈതലവി, അബ്ദുള്‍ സലാം, വി. മുഹമ്മദാലി, എം. പ്രിയ, വി. ഷമീറ, എം. സജിത എന്നിവരേയും തിരഞ്ഞെടുത്തു.