അലനല്ലൂര്‍ : ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ അതി ജീവിക്കാനും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രവര്‍ ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് എടത്തനാട്ടു കര അല്‍ ഹിക്മ അറബിക് കോളേജില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദി ന സെമിനാര്‍ അഭിപ്രായപ്പെട്ടു.
ലോകത്തിനു തന്നെ മാതൃകയായ സാഹോദര്യത്തിന്റെയും സഹവ ര്‍ത്തിത്വത്തിന്റെയും പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇത് തകര്‍ ക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പി ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം ആവശ്യ പ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുവാനുള്ള ഗൂഢ ശ്രമങ്ങളെ കരുതിയിരിക്കണം.
റിപ്പബ്ലിക്ദിനാഘോഷ ചടങ്ങില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.പി ഷാനവാസ് മാസ്റ്റര്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് ദിന സെമിനാറില്‍ സംസ്ഥാന ജി.എസ്.ടി ഡെപ്യൂട്ടി ക മ്മീഷണര്‍ പി മുഹമ്മദലി ‘ ഭരണഘടന; ബാധ്യതയും അവകാശവും’ എന്ന വിഷയത്തില്‍ സംസാരിച്ചു. ഷൗക്കത്തലി അന്‍സാരി അധ്യ ക്ഷത വഹിച്ചു.
കോളേജ് ഡയറക്ടര്‍ റഷീദ് കൊടക്കാട്ട്, ചെയര്‍മാന്‍ അബ്ദുല്‍ കബീ ര്‍ ഇരിങ്ങല്‍തൊടി, വൈസ് പ്രിന്‍സിപ്പാള്‍ റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുല്‍ഫി ക്കര്‍ പാലക്കാഴി, അധ്യാപകരായ അബ്ദുല്‍ സലാം മാസ്റ്റര്‍, അബ്ദുള്ള അല്‍ ഹികമി, ഷഫീഖ് അല്‍ ഹികമി, ഷാനിബ് അല്‍ ഹികമി, യൂ ണിയന്‍ ഭാരവാഹികളായ അനൂസ് മഞ്ചേരി, കെ.പി മുഹമ്മദ് ഫാരി സ്, അഹമ്മദ് കബീര്‍ വര്‍ക്കല എന്നിവര്‍ പ്രസംഗിച്ചു. റിപ്പബ്ലിക് ദിന വുമായി ബന്ധപ്പെട്ട് വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിച്ചു.