തെങ്കര:നെല്ലിക്കാ ചമ്മന്തി മുതല്‍ വാഴക്കൂമ്പ് തോരന്‍ വരെ, പയര്‍,മത്തന്‍,കുമ്പളം ഇലകള്‍ കൊണ്ടുളള പലവിധ പലഹാര ങ്ങള്‍.കണ്ട് നിന്നവരുടെ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറച്ച് രാജാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന നാടന്‍ ഭക്ഷണമേള ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു .അനാരോ ഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ക്ക് ബദലുകള്‍ അവതരിപ്പിച്ച് തെങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെയാണ് സ്‌കൂ ളില്‍ നാടന്‍ ഭക്ഷണകൂട്ടുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇരുപ ത്തഞ്ചോളം ഇലപലഹാരങ്ങള്‍ ശ്രദ്ധേയമായി. 150 ഇനം വിഭവങ്ങള്‍ മേളയിലുണ്ടായിരുന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൗക്കത്തലി മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ശ്രീജിത്ത് നെടുങ്ങാടി അദ്ധ്യക്ഷത വഹിച്ചു.ഡോ.ജിതേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ രുഗ്മണി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പമീലി,മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീഷ, ഡോ. ജസ് നി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാമപ്രസാദ്, ഗോപാലകൃഷണന്‍, കെ.സുരേഷ്, അനുഷ അനിത എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍ വിനോദിനി നന്ദി പറഞ്ഞു.രുഗ്മിണി& ടീം, സബിത& ടീം, സുനു& ടീം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!