മണ്ണാര്‍ക്കാട്: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷി ക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരുടെ സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ മൂ ന്നാം ജില്ലാ സമ്മേളനം വെള്ളിയാഴ്ച മണ്ണാര്‍ക്കാട് വെച്ച് നടക്കുന്നതാ യി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെ യ്യും.കെആര്‍ടിഎ ജില്ലാ പ്രസിഡന്റ് ഗീത പി പഞ്ചാരത്ത് അധ്യക്ഷ യാകും.സംഘടന വൈസ് പ്രസിഡന്റ് ജയപ്രഭ ടി രക്തസാക്ഷി പ്ര മേയവും ജോയിന്റ് സെക്രട്ടറി കെ സജിനി അനുശോചന പ്രമേയ വും ജില്ലാ സെക്രട്ടറി ടിടി ശ്രീരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാ ന ട്രഷറര്‍ കെ ഗിരീഷ് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറ ര്‍ ദീപ ജോസഫ് വരവു ചെലവു കണക്കും അവതരിപ്പിക്കും.വിവിധ സം ഘടനാ നേതാക്കളായ പി മനോമോഹനന്‍,കെ പ്രഭാകരന്‍,എം ആര്‍ മഹേഷ്‌കുമാര്‍,സന്ദീപ് ടിപി,ഷൈമ ടി എന്നിവര്‍ സംസാ രിക്കും.

വെള്ളിയാഴ്ച രാവിലെ 9.30ന് കോടതിപ്പടിയില്‍ നിന്നും ആരംഭിക്കു ന്ന പ്രകടനം സമ്മേളന നഗരിയായ റൂറല്‍ ബാങ്ക്ഹാളില്‍ സമാപി ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ശ്രീരാജ് ടി.ടി,സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ കെ,ജില്ലാ വൈസ് പ്രസിഡന്റ് രാഹുല്‍ പി,ജില്ലാ കമ്മിറ്റി അംഗങ്ങ ളായ ശ്രീരേഖ എം,അബ്ദുല്‍ കരീം കെപി,ഫെമിമോള്‍ തോമസ്,രമ്യ പി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!