തിരുവനന്തപുരം: ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന സംഘട നകളുടെ ആവശ്യത്തെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനുള്ളില്‍ റി പ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെ ടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കമ്മിറ്റി റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി തീരുമാന മെടുക്കും.ടാക്സി പെര്‍മിറ്റ് ഇല്ലാതെ അനധികൃതമായി ഒടുന്ന കള്ള ടാക്സികളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി പറഞ്ഞു. അത്ത രക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സും ആര്‍.സി ബുക്കും റദ്ദാക്കുന്ന ത്.നിയമപരമായി പരിശോധിക്കും. ഇ-ഓട്ടോകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ സംബന്ധിച്ച് പ്രാദേശിക തലത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള ട്രാന്‍സ്പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സംസ്ഥാനത്ത് സി.എന്‍.ജി വണ്ടികള്‍ക്കായി ടെസ്റ്റിംഗ് സെന്ററുകള്‍ എറണാകുളത്തും തിരു വനന്തപുരത്തും ആറുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ബുധനാഴ്ച രാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് തൊഴിലാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിക്കുകയായിരു ന്നു.സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ന്യായമായ ആവ ശ്യമാണെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്.അഞ്ച് രൂപയെങ്കിലും വര്‍ ധിപ്പിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ ഉന്നയിച്ചത്. ഇന്ധനവി ലയ്‌ക്കൊപ്പം മറ്റു അനുബന്ധ ചെലവുകളും കൂടിയതിനാല്‍ ഓ്‌ട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്.ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ചര്‍ച്ചയില്‍ തൊഴിലാളി യൂണിയനു കള്‍ ആവശ്യം ഉന്നയിച്ചത്.ടാക്‌സ് നിരക്കുകള്‍ പുതുക്കുക,പഴയ വാ ഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക,സഹായ പാക്കേജുകള്‍ പ്രഖ്യാ പിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു ണ്ട്. മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ ടാക്‌ സി നിര ക്ക് ഏറ്റവും ഒടുവില്‍ കൂട്ടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!