പാലക്കാട്:ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തര മായി പരിശോധിച്ച് ടാറിങ് ഉടനടി പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസ ന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നട ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. പാലക്കാട് നഗരസഭയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന മുറ യ്ക്ക് റോഡ് ടാറിങ് സമയോചിതമായി പൂര്‍ത്തിയാക്കണമെന്ന് ജി ല്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി ആദ്യ വാരത്തോടെ നഗരസഭയിലെ മുഴുവന്‍ റോഡുകളുടെയും ടാറിങ് പൂര്‍ത്തിയാകുമെന്ന് നഗരസഭ എന്‍ജിനീയര്‍ അറിയിച്ചു.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാ യതിനുശേഷം ട്രയല്‍ റണ്‍ നടത്തി പൈപ്പുകള്‍ പൊട്ടുന്നില്ലെന്നും ചോര്‍ച്ച ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തിയ ശേഷം മാത്രമേ ടാറി ങ് പ്രവര്‍ത്തികള്‍ ആരംഭിക്കാവൂ എന്നും എഞ്ചിനീയര്‍മാര്‍ക്ക് ജില്ലാ വികസന സമിതി യോഗം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ച യായ പൈപ്പ് പൊട്ടല്‍ മൂലം ടാറിങ് വീണ്ടും കുത്തി പൊളിച്ചു വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് ഒഴിവാക്കാനാണ് ട്രയല്‍ റണ്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ദേശീയപാത വികസനം നടക്കുന്ന കോങ്ങാട് മണ്ഡലത്തിലെ റോ ഡിനിരുവശത്തും ഉള്ള കുടിവെള്ള പദ്ധതികള്‍ക്കായുള്ള പൈപ്പ് ഇടീല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ. ശാന്തകുമാരി എം എല്‍ എ ആവശ്യപ്പെട്ടു. റോഡ് ടാറിങ് പ്രവര്‍ത്തികള്‍ ആരംഭി ക്കുന്നതിനു മുന്നോടിയായി പൈപ്പിടീല്‍ നടപടികള്‍ പൂര്‍ത്തിയാ ക്കണമെന്നാണ് ആവശ്യം. മാത്തൂര്‍,പിരായിരി ഗ്രാമപഞ്ചായത്തു കളില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിക ള്‍ക്കായുള്ള വാട്ടര്‍ ടാങ്ക് നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തികളും ഉടനടി ആരംഭിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ : പ്രത്യേക അവലോകന യോഗം ചേരും

സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥരും കരാറു കാരും ജനപ്രതിനിധികളും ഉള്‍പ്പെട്ട പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. സ്‌കൂള്‍ പ്രവര്‍ത്തനം സജീ വ മായി നടക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.

ചിറ്റൂര്‍ -തത്തമംഗലം നഗരസഭ, കണ്ണാടി ഗ്രാമപഞ്ചായത്ത് എന്നി വിടങ്ങളിലെ ലൈഫ്മിഷന്‍ വഴിയുള്ള ഫ്ളാറ്റ് നിര്‍മ്മാണം പുനരാ രംഭിച്ചതായി ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന 42% പൂര്‍ത്തിയായതായി കോഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു.

നെല്ലിന്റെ വില ഉയര്‍ത്തണമെന്ന് പ്രമേയം

നെല്ലിന്റെ വില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ. ഡി. പ്രസേനന്‍ എം എല്‍ എ പ്രമേയം സമര്‍പ്പിച്ചു. ഒന്നാംവിള നെല്ലിന് കിലോയ്ക്ക് 28 രൂപ പ്രകാരമാണ് നെല്ല് സംഭരിക്കുന്നത്. സപ്ലൈകോ വഴി സംഭരി ക്കുന്ന നെല്ലിന്റെ വില ഉയര്‍ത്തി കര്‍ഷകരെ സഹായിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങളില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് തുക വിതരണം ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

എം.എല്‍.എമാരായ കെ.പ്രഭാകരന്‍, കെ.ബാബു, കെ.ശാന്തകുമാരി, ഷാഫി പറമ്പില്‍, സബ് കളക്ടര്‍ ബല്‍പ്രീത് സിംഗ്, എ.ഡി.എം. കെ മണികണ്ഠന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, എം. എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മിഷ ന്‍ കോ-ഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!