ഷോളയൂര്‍: ആദ്യ ആയിരം ദിനങ്ങള്‍ പരിപാടിയുടെ ഭാഗമായി ഗര്‍ ഭിണികള്‍ക്കായി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോ ഗ്യപരിശോധനയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.വനിതാ ശിശുവികസന വകുപ്പ്,ഐസിഡിഎസ്,ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്ത്,കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംക്താഭിമുഖ്യത്തില്‍ ഐടിഡിപിയുടേയും ഡോ ഷാനവാസ് മെമ്മോറിയല്‍ ട്രൈബല്‍ ലൈബ്രറിയുടേയും ഇസാഫ് ബാങ്കിന്റെയും സഹകരണത്തോടെ യായിരുന്നു ക്യാമ്പ്.

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ ഹൈറിസ്‌ക് ഗര്‍ ഭിണികളടക്കം നാല്‍പ്പതോളം ഗര്‍ഭിണികള്‍ പങ്കെടുത്തു. ഗര്‍ഭകാല ത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നട ന്നു.വീട്ടിലാണ് പ്രസവം നടക്കുന്നതെങ്കില്‍ ആശാവര്‍ക്കര്‍മാര്‍, ജൂ നിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവര്‍ക്ക് അടിയന്തര സാ ഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പരി ശീലനവും നല്‍കി.വിദൂര ആദിവാസി ഊരുകളില്‍ നിന്നും ഗര്‍ഭകാ ല പരിശോധനയ്ക്ക് എത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി കൂടിയാ ണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഡോ.ധന്യ ടിആര്‍ ക്യാമ്പിലെത്തിയ ഗര്‍ ഭിണികളെ പരിശോധിച്ചു.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ന്‍ എസ്.സനോജ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ലതാകുമാരി അ ധ്യക്ഷയായി.കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്എസ് കാളിസ്വാമി, ഐസിഡിഎസ് ഷോളയൂര്‍ സൂപ്പര്‍വൈസര്‍ ധന്യ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രിയ,അജ്‌ന യൂസഫ്,ലിനി പിഎം,സേതുലക്ഷ്മി, ശ്രീമോള്‍,അഞ്ജന,ശിവകാമി,സൂര്യമോള്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്,ഗോപകുമാര്‍,ഗൈനക്കോളജിസ്റ്റ് അസി. മേരി,ജിമോന്‍,ബിജു,അനുഗ്രഹ,അമൃത,ഡോ.്അസ്മ,ലിന്‍സി രാധാ മണി,ഇസാഫ് ബാങ്ക് പ്രതിനിധി പ്രണോയ് ഡ്രൈവര്‍ രാജേഷ്, നൗഷാദ് സംബന്ധിച്ചു.അംഗന്‍വാടിയില്‍ നിന്നുള്ള സേവനങ്ങളെ സംബന്ധിച്ച് സാമൂഹ്യ ക്ഷേമ വകുപ്പ് ഓഫീസര്‍ സജിത ക്ലാസ്സെടു ത്തു.സുമ നന്ദി പറഞ്ഞു.വരും ദിവസങ്ങളില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് മാസാമാസം ഗൈനക്കോജിസ്റ്റിന്റെ നേതൃത്വ ത്തില്‍ ഗര്‍ഭകാല പരിശോധന ഉണ്ടായിരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!