അഗളി:സിപിഎം അട്ടപ്പാടി ഏരിയ സമ്മേളനം വ്യാഴാഴ്ച തുടങ്ങി. അ ഗളി കെ വി വിജയദാസ് നഗറില്‍ (ഇഎംഎസ് ഓഡിറ്റോറിയം) സം സ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുതി ര്‍ന്ന അംഗം ബാലന്‍ വൈദ്യര്‍ പതാക ഉയര്‍ത്തി. വി കെ ജെയിംസ്, വി എസ് ജോസ്, എന്‍ പി ഷാജന്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് പ്രസീഡിയം. ആര്‍ രാജേഷ് (മിനിറ്റ്‌സ് കമ്മിറ്റി), ജോസ് പനയ്ക്കാമറ്റം ( പ്രമേയം), കെ വി അനീഷ് (ക്രെഡന്‍ഷ്യല്‍), സി പി (സ്റ്റിയറിംഗ് ) എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മി റ്റികള്‍ തെരഞ്ഞെടുത്തു. അനീഷ് വേണുഗോപാല്‍ അനുശോചന പ്രമേയവും ആര്‍ രാജേഷ് രക്തസാക്ഷി പ്രമേയവും സെക്രടറി സി പി ബാബു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗ ങ്ങളായ ഇ എന്‍ സുരേഷ് ബാബു, വി ചെന്താമരാക്ഷന്‍ എന്നിവര്‍ പങ്കെടുക്കുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ ജംഷീര്‍ സ്വാഗതം പറഞ്ഞു. പൊതു ചര്‍ച്ച തുടങ്ങി. 114 പ്രതിനിധികളില്‍ 22 ആദിവാ സി വിഭാഗക്കാരും അതില്‍ നാല് വനിതകളും, ആകെ 20 വനിതക ളും പങ്കെടുക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!