അഗളി:അട്ടപ്പാടിയിലേത് ശിശുമരണങ്ങള്‍ അല്ല കൊലപാതകമാ ണെന്നും,ഇടതു പക്ഷ സര്‍ക്കാറും,വിവിധ വകുപ്പുകളിലെ ഉദ്യോഗ സ്ഥരുമാണ് കുറ്റക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ടി. എച്ച് ഫിറോസ് ബാബു ആരോപിച്ചു.അട്ടപ്പാടിയോടുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ വിവേചനത്തിലും,ഉദ്യോഗസ്ഥരുടെ അനാ സ്ഥക്കും അഴിമതിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഗളി മിനി സിവില്‍ സ്റ്റേ ഷനു മുന്നില്‍ ധര്‍ണയും പ്രതിഷേധാത്മക പോഷകാഹാര കിറ്റ് വി തരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് ബാബു കൂട്ടി ച്ചേര്‍ത്തു.ആലപ്പുഴ ജില്ലയുടെ വിസ്തീര്‍ണ്ണമുള്ള അട്ടപ്പാടിയില്‍ ആദി വാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സ്‌പെഷല്‍ നോഡല്‍ ഓഫീ സറെ നിയമിക്കണമെന്നും,അട്ടപ്പാടി സി.ഡി.പി.ഒയെ തല്‍സ്ഥാന ത്ത് മാറ്റി ആന്വോഷണം നടത്താന്‍ തയ്യാറാകണമെന്നും യൂത്ത് കോ ണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം.പ്രശോഭ്,ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ചെറാട്,സി.വിഷ്ണു,നൗഫല്‍ തങ്ങള്‍ നിയോജക മണ്ഡലം ഭാരവാഹികളായ സഫിന്‍ ഓട്ടുപ്പാറ,ടിന്‍സ് തോമസ്,ടിറ്റു വര്‍ഗ്ഗീസ് അഗളി,കെ.മണികണ്ഠന്‍ ഷോളയൂര്‍,രഞ്ജിത്ത് ഷോളയൂര്‍, സതീഷ് ധോണിക്കുണ്ട്,സതീഷ് എ.കെ പുതൂര്‍,സിജാദ് അമ്പലപ്പാ റ,ഹാരിസ് തത്തേങ്ങലം,ഹമീദ് കര്‍ക്കിടാംക്കുന്ന്,രാജന്‍ ആമ്പാട ത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷിബു സിറിയക്ക്,പി.സി. ബേബി, എം.ആര്‍ സത്യന്‍,എന്‍.കെ രഘുത്തമന്‍,ജോബി കുരുവിക്കാട്ടില്‍ ,പി.എം ഹനീഫ,കെ.ജെ മാത്യു സ്മിത ജനപ്രതിനിതികളായ സുനില്‍ ജി പുതൂര്‍,അനിത ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!