അഗളി:അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷ കവികളുടെ കവിതകള്‍ തമിഴിലേക്കും.കവിയും നാടക സിനിമാ പ്രവര്‍ത്തകനുമായ ആര്‍. കെ.അട്ടപ്പാടി,പി.ശിവലിംഗന്‍,മണികണ്ഠന്‍ അട്ടപ്പാടി എന്നിവരുടെ തനതു ഭാഷ കവിതകളാണ് തമിഴ് മാസികയായ ആവനാഴിയില്‍ ഇടം പിടിച്ചത്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തമിഴ് കവി നിര്‍മ്മല്യയാണ് മൊഴിമാറ്റം ചെയ്തത്.കേരളത്തിലെ പ്രമുഖ ഗോത്ര കവികളായ സംസ്ഥാന സാഹിത്യ അക്കദമി കനകശ്രീ അ വാര്‍ഡ് ജേതക്കള്‍ അശോകന്‍ മറയൂര്‍, ഡി. അനില്‍ കുമാര്‍ ,സുകു മാരന്‍ ചാലിഗദ്ദ എന്നിവരുടെ കവിതകള്‍ക്കു ശേഷം ആദ്യമായിട്ടാ ണ് അട്ടപ്പാടിയിലെ ഇരുള ഭാഷ കവിതകള്‍ ഇങ്ങനെ തമിഴിലേക്ക് പരിഭാഷ ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം 30 തിയ്യതി കേള ത്തിലെ 14 ജില്ലകളില്‍ നിന്നും 41 ഗോത്ര കവികളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ ഗോത്രകവിതകള്‍ എന്ന ഒരു കവിത സമഹാരം ഡി സി ബുക്ക്‌സ് പുറത്തിറക്കിയിരിന്നു.ഇതില്‍ നിന്നും തിരഞ്ഞെടു ക്കപ്പെട്ട ഇവരുടെ കവിതകളാണ് കവി നിര്‍മല്യ മെഴിമാറ്റം ചെയ്ത് കേരള കവിതകള്‍ പുതിയത് എന്ന തലക്കെട്ടില്‍ പ്രസീദ്ധികരിച്ചത്.