തരൂര്‍: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്കാളി യായി അങ്കണവാടികള്‍ മാറിക്കഴിഞ്ഞുവെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ, പിന്നോക്ക ക്ഷേമ നിയമ സാസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. തരൂര്‍ ഗ്രാമപഞ്ചായത്ത് തോടുകാട് – ആലിങ്കല്‍പ്പറമ്പ് മാതൃകാ അങ്കണവാടി കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കൂടിയാണ് അങ്കണവാടികള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു. കുഞ്ഞുങ്ങളുടെ ശാരീരികവും ഭൗതികവുമായ വളര്‍ച്ച ക്കുതകുന്ന രീതിയിലുള്ള പ്രീ- സ്‌കൂള്‍ പരിശീലനങ്ങള്‍ അങ്കണവാടികള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയാവുന്ന തരത്തിലുള്ള അങ്കണവാടികളാണ് കേരളത്തിലുള്ളതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാര്‍ പരിപാടിയിൽ അധ്യക്ഷനായി. അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് ആനന്ദ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് പ്രകാശിനി സുന്ദരന്‍, ജില്ലാ പഞ്ചായത്തംഗം ടി. വാസു, തരൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മുഹ മ്മദ് ഹനീഫ, റംലത്ത് മുഹമ്മദ്, എസ്. രാജേഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സംസാരിച്ചു.