കാവശ്ശേരി: ആരോഗ്യവും വിദ്യാഭ്യാസവും, പോഷകാഹാരവും ഉറപ്പാക്കുന്ന സ്ഥാപനമായി ഇന്നത്തെ അങ്കണവാടികള്‍ മാറി കഴിഞ്ഞുവെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ നിയമ സാസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. കാവ ശ്ശേരി ഗ്രാമപഞ്ചായത്തിലെ പാലത്തൊടി മാതൃകാ അങ്കണവാടി പുനഃനിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടി ടീച്ചര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും വേതനവും പെന്‍ഷനും വര്‍ദ്ധിപ്പാക്കാനായത് സർക്കാരിന്റെ മിക ച്ച നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു രണ്ടും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗർഭി ണികൾക്കും കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവ ശ്യമായ പോഷകാഹാരങ്ങളും കൃത്യമായ കുത്തിവെപ്പുകളും അങ്കണവാടികളിലൂടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലൂ ടെയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ പരിപാടിയിൽ അധ്യക്ഷയായി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഗീതു. ജി. പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. രമേഷ് കുമാര്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഭദ്ര, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. വേലാ യുധന്‍, സത്യഭാമ, അങ്കണവാടി പ്രവർത്തക മാലതി സംസാരിച്ചു.