പട്ടാമ്പി:വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യ മിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി പറഞ്ഞു. കിഴായൂർ 110 കെ വി സബ് സ്റ്റേഷൻ നിർമ്മാ ണോദ്ഘാടനം പട്ടാമ്പി ജി എം എൽ പി സ്‌കൂൾ പരിസരത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.പട്ടാമ്പി സബ്സ്റ്റേഷൻ നിർമ്മാണം ഒരു വർഷത്തിനകം തീർക്കാനാവും. ഇടുക്കിയിൽ രണ്ടാമത് പവർ ഹൗസിനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്. അത് പ്രയോജ പ്പെടു ത്തും. പള്ളിവാസൽ ഉൾപ്പെടെ മുടങ്ങിക്കിടന്ന ചെറുകിട പദ്ധതി കൾ പുനരാരംഭിക്കുമെന്നും കൂടംകുളം പദ്ധതിയിലൂടെ കേരള ത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ പ്രസരണ നഷ്ടം കുറയ്ക്കാ നായെന്നും മന്ത്രി പറഞ്ഞു.. ഭാവി ഊർജ്ജ ആവശ്യങ്ങൾക്ക് കൂടം കുളം ലൈൻ വലിയ സഹായമാണ്. ഭാവിയിലെ ആവശ്യം കണക്കിലെടുത്ത് 400 കെവി, 220 കെവി സബ്സ്റ്റേഷൻ നിർമ്മാ ണങ്ങൾക്ക് വകുപ്പ് മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ അധ്യക്ഷനായി. പട്ടാമ്പി മുൻസിപ്പൽ ചെയർമാൻ കെ എസ് ബി എ തങ്ങൾ ,മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എം നീലകണ്ഠൻ , ജില്ലാപഞ്ചായത്തംഗം ഷാബിറ,ഐ ടി ആൻഡ് എച് ആർ എം ഡിസ്ട്രിബുർഷൻ ഡയറക്റ്റർ പി കുമാരൻ,ചീഫ് എൻജിനീയർ രാജൻ ജോസഫ്
, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,വ്യാപാരി വ്യവസായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.