പട്ടാമ്പി:ലോഡ്ഷെഡിങ്ങോ പവർ കട്ടോ ഉണ്ടാവില്ല എന്ന സർക്കാർ വാഗ്ദാ നം നട പ്പാക്കിയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറ ഞ്ഞു.വിളയൂരിലെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉത്പാദനം കൂട്ടാൻ 1000 മെഗാവാട്ട് സൗരോർജ പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണ്. 500 മെഗാവാട്ട് പുരപ്പുറ വൈദ്യുതി പദ്ധതി യിലൂടെയും 500 മെഗാവാട്ട് ഡാമുകളിൽ സൗരോർജ പാനൽ സ്ഥാ പിച്ചുമാണ് നടപ്പാക്കുക. വിതരണ രംഗം മെച്ചപ്പെടുത്താൻ ആവി ഷ്‌കരിച്ച 4000 കോടിരൂപ ചിലവിൽ നടപ്പാക്കുന്ന ദ്യുതി പദ്ധതി റിവ്യൂ യോഗങ്ങൾ അവസാനഘട്ടത്തിലാണ്. 400കെവി 220 കെവി ലൈനുകളിലൂടെ കേരളത്തിന്റെ 50 കൊല്ലത്തെ വികസനം മുന്നി ൽകണ്ട് 10000 കോടിരൂപയുടെ ട്രാൻസ് ഗ്രിഡ് പദ്ധതി നടപ്പാവുക യാണ്.കൂടംകുളം ലൈനിലൂടെ 1000 മെഗാവാട്ട് വൈദ്യുതി വരെ കേരളത്തിൽ എത്തിക്കാനാകും എന്നും മന്ത്രി പറഞ്ഞു.മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി.വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി , ഐ ടി ആൻഡ് എച് ആർ എം ഡിസ്ട്രി ബുർഷൻ ഡയറക്റ്റർ പി കുമാരൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.