പാലക്കാട്: അടച്ചിടല്‍ കാലത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടിക ളുടെ പഠനത്തില്‍ ഉണ്ടായ പരിമിതികള്‍ മറികടക്കാനുള്ള പ്രവര്‍ ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ പരിശീല ന കേന്ദ്ര (ഡയറ്റ്) ത്തിന്റെ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായി.
ഓണ്‍ലൈന്‍ പഠന വിഭവങ്ങളും രക്ഷിതാക്കളുടെ പിന്തുണയും തുട ര്‍ന്നും ഉപയോഗപ്പെടുത്തുന്നതിനുളള സാധ്യതകള്‍ അന്വേഷിക്കും. പഠനവിടവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ഓ ണ്‍ലൈന്‍ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയായ ‘ഇന്റര്‍ ബെല്‍’ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠന നിലവാരം വര്‍ധിപ്പി ക്കുന്നതിനുള്ള ‘സര്‍ഗപ്രതീക്ഷ’ പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള പ ഠന സഹായ പരിപാടിയായ ‘ലിറ്റില്‍ സ്‌കോളര്‍’ ജില്ലാ ഇംഗ്ലീഷ് കേന്ദ്ര ത്തിന്റെ നേതൃത്വത്തിലുള്ള പരിപാടികള്‍, ഗോത്ര വിദ്യാര്‍ഥികള്‍ ക്കുള്ള ‘ഒത്ത്‌മെ’, ഭാഷാ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ‘തമിഴ് തെന്റല്‍’ എന്നിവ നടപ്പാക്കും.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ തദ്ദേശ ഭരണ സ്ഥാ പനങ്ങള്‍, ജനപ്രതിനിധികള്‍, പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴി ല്‍ സമഗ്ര ശിക്ഷ കേരള, കൈറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യ ജ്ഞം മുതലായ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പരി പാടികള്‍ നടപ്പിലാക്കുക.യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രസിദ്ധീകരിക്കുന്ന’എഡ്യു-റി ഫ്‌ളക്ഷന്‍സ്’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. പാല ക്കാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.കൃഷ്ണന്‍ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.ശശിധരന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.എ. രാജേന്ദ്രന്‍, വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപ നങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.