അലനല്ലൂര്‍: ഡി.വൈ.എഫ്.ഐ. മുറിയക്കണ്ണി യൂണിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഗ്രൂപ്പായ ഹോപ്‌സ് ഓഫ് മുറിയക്കണ്ണിയു ടെ രണ്ടാം ബിരിയാണി ചലഞ്ച് വിജയമായി.പ്രദേശത്തെ ഒരു നിര്‍ധ ന രോഗിക്ക് ഇതിലൂടെ ലഭിച്ച 85000 രൂപ നല്‍കാന്‍ തീരുമാനിച്ചു. 1270 ഓളം ഓര്‍ഡറുകളാണ് ലഭിച്ചത്. ഒരു പാക്കറ്റ് ബിരിയാണി 100 നിരക്കിലാണ് നല്‍കിയത്. കൂടാതെ സംഭവനകളും ലഭിച്ചിരുന്നു. വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ നിര്‍വഹിച്ചു. വളരെ ചിട്ടയായ പ്രവര്‍ത്തനം നടത്തിയ ഹോപ്സിന്റെ അംഗങ്ങളെ സി.പി.എം. ബ്രാഞ്ച് കമ്മറ്റി അഭിനന്ദിച്ചു.