മണ്ണാര്‍ക്കാട്: അട്ടപ്പാടി ആദിവാസി മേഖലയിലുള്ള സ്‌പെഷ്യല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അട്ടപ്പാടിയില്‍ തന്നെ പരീക്ഷ നടത്തുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഐടിഐകളിലെ പരീക്ഷാ നടത്തിപ്പ് സ്വാകര്യ ക മ്പനികള്‍ക്ക് കരാര്‍ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുത ല്‍ മട്ടത്തുകാടിലെ സ്‌പെഷ്യല്‍ ഐടിഐയില്‍ ആവശ്യമായ സൗ കര്യങ്ങളില്ലെന്ന വാദമുന്നയിച്ച് പരീക്ഷാ കേന്ദ്രം മലമ്പുഴയി ലേക്ക് മാറ്റുകയാണ് ഉണ്ടായത്.അട്ടപ്പാടിയില്‍ നിന്നും നൂറ് കിലോമീ റ്റര്‍ അകലെയുള്ള മലമ്പുഴയില്‍ രാവിലെ 8.30ന് തന്നെ പരീക്ഷയ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതിനാലുള്ള പ്രയാസം വിദ്യാര്‍ത്ഥികള്‍ നേരി ടുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ആദിവാസി വിദ്യാര്‍ഥികളടക്കം നിരവ ധി പേര്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ല.
കമ്പ്യൂട്ടര്‍ ലാബ് സൗകര്യമടക്കം പരീക്ഷയെഴുതാനുള്ള എല്ലാ അനു കൂല സാഹചര്യങ്ങളും മട്ടത്തുകാട് ഐടിഐയിലുണ്ടായിരിക്കെ സിസിടിവി ഇല്ലെന്ന കാരണത്താല്‍ പരീക്ഷാ കേന്ദ്രം മാറ്റിയത് അം ഗീകരിക്കാനാകില്ലെന്ന് എന്‍എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പിസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.അടിയന്തരമായി സി സിടിവി സ്ഥാപിച്ച് പരീക്ഷകള്‍ മട്ടത്തുകാട് ഐടിഐയില്‍ പരീ ക്ഷ നടത്തുകയോ അല്ലെങ്കില്‍ അട്ടപ്പാടി തന്നെയുള്ള സിസിടി വിയുള്ള സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലാബ് സൗക ര്യങ്ങള്‍ ഉപയോഗപ്പെടുത്തി പരീക്ഷകള്‍ അട്ടപ്പാടിയില്‍ തന്നെ നട ത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും എന്‍എസ്‌സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
