മണ്ണാര്‍ക്കാട്: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് പെരിമ്പടാരി വൈശ്യന്‍ വീട്ടില്‍ മുഹമ്മ ദ് ഫൈസല്‍ (25),ചങ്ങലീരി പാലക്കുളം വീട്ടില്‍ നിഷാദ് (25) എന്നി വരാണ് അറസ്റ്റിലായത്.വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കുന്തി പ്പുഴയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മോട്ടോര്‍ സൈക്കിളിലത്തിയ ഇരുവരും പിടിയിലായത്.ഇവരില്‍ നിന്നും നാലു ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു.മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ജസ്റ്റിനും സംഘവുമാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!