പാലക്കാട്: കുട്ടികള്‍ക്കുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ കോ വിഡ് പ്രതിരോധ ചികിത്സ പദ്ധതി കിരണം ജില്ലയില്‍ തുടങ്ങി. സ്‌ കൂള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കോവിഡ് പ്രതി രോധം ഉള്‍പ്പടെയുള്ള സമഗ്ര ആരോഗ്യ പരിപാലന ചികിത്സാ പദ്ധ തിയാണ് കിരണം.

ആവശ്യമായ പ്രതിരോധ മരുന്നുകള്‍ അതാത് പഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍, ആശുപത്രികള്‍ വഴി ലഭ്യമാക്കു ന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതികളെക്കുറിച്ചും ജീ വിതശൈലി, യോഗ മാര്‍ഗങ്ങളെ കുറിച്ചും ബോധവത്ക്കരണവും കിരണം പദ്ധതിയില്‍ ഉണ്ടാവും. കോവിഡ് പ്രതിരോധത്തിനും ചി കിത്സയ്ക്കും പുനരധിവാസത്തിനുമുള്ള മരുന്നുകള്‍ക്കൊപ്പം കു ട്ടികളില്‍ ആവര്‍ത്തിച്ചു വരുന്ന ശ്വാസകോശ അണുബാധകള്‍ കു റയ്ക്കുന്നതിനും പോഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള രസായന ഔഷധങ്ങള്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ സജ്ജമാക്കി യിട്ടുണ്ട്.കിരണം പദ്ധതിയില്‍ അംഗമാവാന്‍ അതാത് പഞ്ചായത്തി ലെ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയെ സമീപിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അറിയിച്ചു.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും പാല ക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. ഭാര തീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു അധ്യക്ഷനായി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സുനിത, കിരണം പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.എ. ഷാബു, ആയുഷ്ഗ്രാം പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രസീത, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ആതിരലക്ഷ്മി, പി.ടി.എ പ്രസിഡന്റ് ജിസ, ഡോ.യു.ബാബു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!