മണ്ണാര്‍ക്കാട് : മര്‍ക്കസ്സു റഹ്മ അട്ടപ്പാടിയുടെ കീഴിലുള്ള റഹ്മ ചാരിറ്റി മണ്ണാര്‍ക്കാട് പയ്യനടം ടൈം ഹാള്‍ ഓഡിറ്റോറിയത്തില്‍ ഹുബ്ബു റസൂ ല്‍ കോണ്‍ഫ്രന്‍സും ബുര്‍ദ മജ്‌ലിസും സംഘടിപ്പിച്ചു. അസീസ് സ ഖാഫി മൈലാമ്പാടം ഉദ്ഘാടനം ചെയ്തു. കെകെഎംസഅദി ആലിപ്പ റമ്പ് അധ്യക്ഷനായി.സയ്യിദ് പിഎംഎസ് തങ്ങള്‍ ബ്രാലം ആത്മീയ മജ്ലിസിന് നേതൃത്വം നല്‍കി.അബ്ദുറഷീദ് സഖാഫി ഏലംകുളം, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് ,പിഎംഎസ് തങ്ങള്‍ സഅദി പള്ളിക്കുന്ന്. സയ്യിദ് സൈദലവി കോയ തങ്ങള്‍ മാണിക്കാപറമ്പ്, എം സി വാപ്പുട്ടി ഹാജി,പിഎംകെ തങ്ങള്‍ കോട്ടോപ്പാടം,പി എം നൗഫല്‍ തങ്ങള്‍,ഹമീദ് മളാഹിരി ഇസ്മാഈല്‍ ഫൈസി കോട്ടപ്പു റം,കരീം ദാരിമി നാലകത്ത്,മുഹമ്മദ്കുട്ടി സഖാഫി പാലോട് ,സൈനു ദ്ധീന്‍ സഖാഫി പയ്യനടം, മൊയ്ദീന്‍കുട്ടി പുറ്റാനിക്കാട്,ഹൈദര്‍ അലി വേങ്ങ, അബുബക്കര്‍ പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു.ഹംസ മഹ്മൂദി കൊടുങ്ങല്ലൂര്‍ ആന്‍ഡ് പാര്‍ട്ടി ബുര്‍ദ ആലാപനം നടത്തി. ഉസ്മാന്‍ സഖാഫി പയ്യനടം സ്വാഗതവും മായീന്‍ ബാഖവി നന്ദിയും പറഞ്ഞു.