ഒറ്റപ്പാലം:പൊതു വിദ്യാഭ്യാസം സാമൂഹിക ജീവിതത്തിന് തണൽ ആകണ മെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻപറഞ്ഞു. ലക്കിടി കെ എം എസ് പി സ്കൂളിൻറെ ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. എസ് സി/എസ് ടി കമ്മിഷൻ അംഗം എസ്.അജയ കുമാർ സ്മരണിക പ്രകാശനം ചെയ്തു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പവല്ലി, ലക്കിടി പേരുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നാരായൺ, , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.