പാലക്കാട്:നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന വിഷാദരോഗ മുക്തിക്കായി നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് സൗജന്യ മരുന്നും കൗണ്‍സിലിംഗും നല്‍കുന്നു. വിഷാദരോഗത്തിനു പുറമെ അമിതമായ ടെന്‍ഷന്‍, ഉറക്കക്കുറവ്, ധൈര്യക്കുറവ്, മദ്യം, ലഹരി വസ്തുക്കളോടുള്ള അമി താസക്തി, ഉത്ക്കണ്ഠ, കൗമാരപ്രായക്കാരിലെ ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, പരീക്ഷാപ്പേടി, പ്രണയ നൈരാശ്യം തുടങ്ങി മാനസികാരോഗ്യ പരിപാലനത്തിനു വേണ്ട ചികിത്സകളും പദ്ധതി പ്രകാരം നല്‍കി വരുന്നു. ഹര്‍ഷം പദ്ധതിയുടെ ആറ്മാസത്തെ കണ ക്കുകള്‍ പ്രകാരം 500 ലധികം ആളുകള്‍ ഗവ. ആയുര്‍വേദ ഡിസ്പെ ന്‍സറികളില്‍ ചികിത്സ തേടിയെത്തി. ചികിത്സ നേടിയവരില്‍ അധികവും വീട്ടമ്മമാരും തൊഴിലിടങ്ങളില്‍ മാനസിക പിരിമുറു ക്കം അനുഭവിക്കുന്നവരും കൗമാരപ്രായക്കാരുമാണെന്ന് പ്രൊജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീന ജസീല്‍ അറിയിച്ചു. ജില്ലയില്‍ താഴെപ്പറയുന്ന ഗവ. ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ രോഗികള്‍ക്ക് നേരിട്ടെത്തി ചികിത്സിക്കാവുന്നതാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2544296.
സ്ഥലം, ചികിത്സ ലഭ്യമായ ദിവസം എന്നിവ ക്രമത്തില്‍:
1.നല്ലേപ്പിള്ളി മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കള്‍
2.കൊപ്പം-പട്ടാമ്പി മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ചൊവ്വ
3.വടക്കഞ്ചേരി മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ബുധന്‍
4.വാണിയംകുളം മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വ്യാഴം
5.ചാലിശ്ശേരി മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളി
6.തെങ്കര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കള്‍
7.വടവന്നൂര്‍ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ചൊവ്വ
8.എലവഞ്ചേരി മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ബുധന്‍
9.ശ്രീകൃഷ്ണപുരം മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വ്യാഴം
10.കോട്ടായി മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളി