ഒറ്റപ്പാലം:കേരള സാഹിത്യ അക്കാദമിയും ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക വും സംയുക്തമായി സംഘടിപ്പിച്ച കുഞ്ചന്‍ സാഹിത്യോത്സവം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ നടന്ന പരിപാടി യില്‍ കുഞ്ചന്‍ സ്മാരകം ചെയര്‍മാന്‍ ഇ. രാമചന്ദ്രന്‍ അധ്യക്ഷനായി.
അതിതീക്ഷ്ണമായ സാമൂഹ്യ വിമര്‍ശനത്തിലൂടെ നവോത്ഥാനം കൊണ്ടു വന്ന അതുല്യനായ കവിയാണ് കുഞ്ചന്‍ നമ്പ്യാരെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. ഏതു കാലഘട്ടത്തിനും ബാധകമാകുന്ന വിമര്‍ശനമാണ് നമ്പ്യാര്‍ കവിതകളിലുള്ളത്. സമകാലീന സംഭവങ്ങളെല്ലാം നമ്പ്യാര്‍ കവിതകളില്‍ വായിച്ചെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് എഴുത്തോല മാസികയുടെ ഡിസംബര്‍ ലക്കം കെ പി മോഹനന്‍ പാര്‍വ്വതി വെളുത്തതാട്ടിന് നല്‍കി പ്രകാ ശനം ചെയ്തു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനന്‍ ആമുഖ പ്രഭാഷണം നടത്തി. ‘നമ്പ്യാര്‍ കവിതകളിലെ ഭാഷ വഴക്കങ്ങളും സാമൂഹിക വിമര്‍ശനവും’ എന്ന വിഷയത്തില്‍ ഡോ. കെ എം അനിലും ‘നമ്പ്യാര്‍ കവിതയിലെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഡോ വെളുത്താട്ട് കേശവനും ‘നമ്പ്യാര്‍ കവിതക ളിലെ സദ്യ’ എന്ന വിഷയത്തില്‍ ഡോ. എസ് കെ വസന്തനും പ്രബ ന്ധം അവതരിപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറി. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സെക്രട്ടറി എ കെ ചന്ദ്രന്‍ കുട്ടി, പി സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു.