ആലത്തൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസംഘങ്ങ ളുടെയും, മില്‍മ, കേരള ഫീഡ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യ ത്തില്‍ ആലത്തൂരില്‍ നടക്കുന്ന ജില്ല ക്ഷീര കര്‍ഷക സംഗമ ത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. രണ്ടാം ദിനത്തില്‍ നടന്ന ചിത്രരചന, പ്രബന്ധരചന, പ്രശ്‌നോത്തരി മത്സരങ്ങള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. വാസു ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെന്നിലാപുരം സി. വാസുദേവന്‍ അധ്യക്ഷനായി. വെങ്ങന്നൂര്‍ ക്ഷീരസംഘം പ്രസിഡന്റും ഫുഡ് കമ്മിറ്റി ചെയര്‍മാനുമായ കനകാംബരന്‍, മാടമ്പാറ ക്ഷീരസംഘം പ്രസിഡന്റ് ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

‘ക്ഷീരകര്‍ഷകരും പ്രളയവും’ എന്ന വിഷയത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ കേരളശ്ശേരി എ.യു.പി സ്‌കൂളിലെ ആദിത്ത്, ഒറ്റപ്പാലം ചളവറ സി.പി.ആര്‍.എല്‍.പി. സ്‌കൂളിലെ അഭിനവ്, ആലത്തൂര്‍ മംഗലം ഗാന്ധി സ്മാരക യുപി സ്‌കൂളിലെ മുഹമ്മദ് ആദില്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തുടര്‍ന്ന് തൃത്താല ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ ശ്രീലത, ചിറ്റൂര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എസ്. അഫ്‌സ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ രണ്ടു പേരടങ്ങുന്ന ടീമുകളായി എത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡയറി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇതില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള എം. ആര്‍ ആര്യ, ഷിഗില്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ആലത്തൂര്‍ ബ്ലോക്കിലെ അനഘ, അര്‍ച്ചന ഒറ്റപ്പാലം ബ്ലോക്കിലെ സോജിന്‍, ലക്ഷ്മി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ‘പശുവളര്‍ത്തല്‍ സംരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തിലാണ് പ്രബന്ധ രചനാ മത്സരം നടത്തിയത്. പാലക്കാട് സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ വിധു വര്‍ക്കി, ശ്രീകൃഷ്ണപുരം ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ അനീഷ് നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരവിജ യികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടക്കും.

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തേവര്‍ക്കാട് കണ്‍വെന്‍ഷന്‍ സെന്റില്‍ ഉച്ചയ്ക്ക് രണ്ടിന് ക്ഷീരവികസന -മൃഗസംരക്ഷണ-വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്ക ക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെയും വനിതാ ക്ഷീരകര്‍ഷകയേയും ആദരിക്കും. കൂടാതെ മികച്ച യുവകര്‍ഷ കന്‍, മികച്ച പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ കര്‍ഷകന്‍, മികച്ച ക്ഷീരസംഘം, മികച്ച ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീ രസംഘം എന്നിവയെയും ആദരിക്കും. കന്നുകാലി പ്രദര്‍ശനത്തില്‍ ജേതാക്കളായ കന്നുകാലികള്‍, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങ ളില്‍ നിര്‍ണായക പങ്ക് വഹിച്ച ക്ഷീരസംഘങ്ങള്‍, സംഘടനകള്‍ എന്നിവയേയും ആദരിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഡയറി എക്‌സ്‌ പോ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജിമോന്‍ ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുമാരന്‍ അധ്യക്ഷനാവും. തുടര്‍ന്ന് ക്ഷീരവികസന സെമിനാര്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രമാ ജയന്‍ അധ്യക്ഷയാവും. ‘ക്ഷീരവികസനം ഉപ തൊഴിലല്ല പ്രധാന വരുമാനമാര്‍ഗം തന്നെ’ വിഷയത്തില്‍ മണ്ണുത്തി കോളെജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് കോളെജ് അസി. പ്രഫ. ഡോ. ജിത്ത് ജോണ്‍ മാത്യൂവും ‘മധുരം-മധുരം-മലയാളം’ വിഷയത്തില്‍ പയ്യന്നൂര്‍ മലയാളഭാഷാ പാഠശാല ഡയറക്ടര്‍ പി.പി ഭാസ്‌ക്കര പൊതുവാള്‍ സംസാരിക്കും.


By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!