പാലക്കാട്:നഗരസഭ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ തടഞ്ഞ് വെച്ച നടപടി പുന:പരിശോധിക്കണമെന്ന് കേരള മുനിസി പ്പല്‍ അന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേ ളനം ആവശ്യപ്പെട്ടു.സാമ്പത്തിക പ്രതിസന്ധിയും അശാസ്ത്രീയ സ്ഥലം മാറ്റങ്ങളും നഗരസഭകളെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാ ണെന്നും യോഗം കുറ്റപ്പെടുത്തി. ഡിസിസി വൈസ് പ്രസിഡന്റ് പിവി രാജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസി ഡന്റ് എന്‍ സ്വാമിദാസ് അധ്യക്ഷനായി.ജനപ്രതിനിധികളായ കെ ഭവദാസ്,കെസി പ്രീത്,എന്‍ സുഭദ്ര,പിഎം ഹബീബ,ബി സുഭാഷ്,വി മോഹന്‍,കെ ഭാഗ്യം,അസേസിയേഷന്‍ സംസ്ഥാന ട്രഷറ കെകെ രവീന്ദ്രന്‍,വെങ്കിടീശ്വരന്‍,അഹമ്മദ് ഇബ്രാഹിം,സത്യന്‍,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ചിറ്റൂര്‍ നഗരസഭ അധ്യക്ഷന്‍ കെ മധു ഉദ്ഘാടനം ചെയ്തു. കെ ജയന്‍ അധ്യക്ഷനായി. കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് വി രാമചന്ദ്രന്‍,സി ബാലന്‍,കെ.കുശലകുമാര്‍,കെ ഭാസ്‌കരന്‍,എംകെ മുകേഷ് കുമാര്‍, ശ്രീവത്സന്‍,പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.സ്വാമിദാസ് (പ്രസി),കെഎം ഹമീദ്,കെ.പി.ഷീബ (വൈസ് പ്രസി),പ്രതീഷ്‌കുമാര്‍ (സെക്ര),പ്രശാന്ത് ഗോപകുമാര്‍ (ജോ.സെക്ര), പി ഉണ്ണികൃഷ്ണന്‍ (ട്രഷ.)