കുമരനെല്ലൂര്‍:അക്കിത്തം ആധുനികതയും പാരമ്പര്യവും സമന്വയി പ്പിച്ച മഹാകവിയാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ജ്ഞാന പീഠം അവാര്‍ഡിനര്‍ഹനായ മഹാകവി അക്കി ത്തത്തെ അദ്ദേഹത്തിന്റെ കുമരന്നെല്ലൂരുള്ള വസതിയില്‍ സന്ദര്‍ ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയ ദര്‍ശനത്തില്‍ വിമോചനത്തിന്റെ മൂല്യങ്ങള്‍ അന്വേഷിക്കുന്ന രീതിയാണ് അക്കിത്തം തന്റെ കവിതകളില്‍ സ്വീകരിച്ചത്. ഏതൊരു അംഗീകാരവും അംഗീകാരം തന്നെയാണ്.മലയാള കവിതയില്‍ ആധുനികത മുറുകെ പിടിച്ച കവികളില്‍ മുന്നില്‍ നില്‍ക്കുന്നതും അക്കിത്തമാണ്.അക്കിത്തത്തിന്റെ വീട്ടിലെത്തിയ സ്പീക്കര്‍ അക്കിത്തത്തിന് എല്ലാ അഭിനന്ദങ്ങളും അറിയിച്ചു.മലയാള കവിതയെ സ്‌നേഹിച്ച കവി കൂടിയായിരുന്നു അദ്ദേഹമെന്നും സ്പീക്കര്‍ പറഞ്ഞു.