അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍ പി സ്‌കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച സുരക്ഷാ 2019 മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.റഫീഖ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു ‘വിദ്യാലയ സുര ക്ഷയില്‍ രക്ഷിതാക്കളുടെ പങ്ക് ‘ എന്ന വിഷയത്തില്‍ നാട്ടുകല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. ശിവശങ്കരന്‍’പ്രകൃതി ദുരന്തങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടത് ‘ എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍.പി, നാസറും, വിദ്യാലയ ശുചിത്വം പ്രാധാന്യം എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ ഫയര്‍മാന്‍ എന്‍.അനില്‍കമാറും ‘സൈബര്‍ കുറ്റകൃത്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടത് ‘ എന്ന വിഷയത്തില്‍ ജനമൈത്രി പോലീസ് ഓഫീസര്‍മാരായ എം. ഗിരീഷ് കുമാറും ഇ.ബി.സജീഷും ക്ലാസെടു ത്തു പഞ്ചായത്തംഗം സി. മുഹമ്മദാലി, പിടിഎ പ്രസിഡണ്ട് സുബൈര്‍ തൂമ്പത്ത് പ്രധാനാധ്യാ പകന്‍ സി.ടി മുരളീധരന്‍,എം.പി ടി.എ. പ്രസിഡണ്ട് എന്‍.സുനീറ,പി ടി എ വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ മാമ്പള്ളി, ഗഫൂര്‍ വെളേങ്ങര, വി.അബ്ദുള്ള, പി. രവിശങ്കര്‍,എം.പി.മിനീഷ, സി.ഷാനിനാ സലീം, എ.പി.ആഷിം ബിന്‍ ഉസ്മാന്‍, കെ.മിന്നത്ത്, എം.ഫിദ, എം.ഷിബില എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാക്കിയ കുഞ്ഞേ നിനക്കായ് എന്നുള്ള വീഡിയോ പ്രദര്‍ശനവും നടന്നു.