തച്ചനാട്ടുകര: തെക്കുമുറി അത്തിപ്പറ്റയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന അംഗന്‍വാടി വുമണ്‍വെല്‍ഫെയര്‍ സെന്ററില്‍ അടിയ ന്തരമായി അംഗന്‍വാടിക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് യു.ഡി. വൈ. എഫ് തെക്കുമുറി വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 2011 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഇരുനില കെട്ടിടമാണ് ഉപയോഗ്യശൂന്യമായി കിടക്കുന്നത് . നിലവില്‍ ഈ പ്രദേശത്തെ കുട്ടികള്‍ കിലോമീറ്ററുകള്‍ താണ്ടി മലപ്പുറം ജില്ല പരിധിയിലുള്ള അംഗന്‍വാടിയിലേക്കാണ് പോകുന്നത്.ഈ കെട്ടിട ത്തില്‍ അംഗന്‍വാടിക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയാ ണെങ്കില്‍ ഈ പ്രദേശത്തുകാര്‍ക്ക് വലിയൊരാശ്വാസകും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് യുഡിവൈഎഫ് കമ്മിറ്റി പരാതി നല്‍കി. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളു മായി മുന്നോട്ട് പോവുമെന്നും യുഡിവൈഎഫ് മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിസാര്‍ തെക്കു മുറി, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ. രാധാ ക്യഷ്ണന്‍, ബഷീര്‍ പെരുമ്പാല, എ.രാജീവ്, ബഷീര്‍ കൂനാറത്ത്, ഒ.രാജേഷ്, റാഷിദ് മേക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!