മണ്ണാര്‍ക്കാട്: വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക,വിഭജന രാ ഷ്ട്രീയത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പൊതുസമ്മേളനം സംഘടിപ്പിച്ചു. പള്ളിപ്പടിയില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

സംസ്ഥാനം ഭരിക്കുന്ന സിപിഎം കേന്ദ്രം ഭരിക്കു്‌ന ബിജെപിയുടെ അജണ്ടയെ ഏറ്റെടുത്ത് സാമുദായിക ധ്രുവീകരണ രാഷ്ട്രീയമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നതെന്ന് ലൗജിഹാദ്,നാര്‍ക്കോട്ടിക് ജിഹാദ്,മാര്‍ക്ക് ജിഹാദ് തുടങ്ങിയ കാര്യങ്ങളില്‍ വരുന്ന പ്രസ്താവന കളിലൂടെ മനസ്സിലാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം മൂസ കരിങ്കല്ലത്താണി,പ്രവാസി വെല്‍ഫെയര്‍ ഫോറം സെ ക്രട്ടറി സുബൈര്‍ പടുവില്‍,വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് കമ്മിറ്റി അംഗം ജസ്‌നി നിസാം,മുനിസിപ്പല്‍ സെക്രട്ടറി സിദ്ദീഖ് കുന്തിപ്പുഴ എന്നിവര്‍ സംസാരിച്ചു.മണ്ഡലം സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!