അഗളി: അട്ടപ്പാടി ചുരത്തില്‍ കൂറ്റന്‍ ലോറികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂ രിലേക്കുള്ള എളുപ്പ വഴിയെന്ന നിലയില്‍ ഗൂഗിള്‍ മാപ്പിലെ നിര്‍ദേ ശമനുസരിച്ചെത്തിയ കണ്ടെയ്‌നറുകള്‍ കയറ്റുന്ന ലോറിയാണ് ചു രത്തില്‍ അകപ്പെട്ടത്.ഇവയിലൊരെണ്ണം ഏഴാം വളവില്‍ മറിയുക യും എട്ടാംവളവില്‍ റോഡിന് കുറുകെ അകപ്പെടുകയുമായിരുന്നു .ഇതോടെ മറ്റുവാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാതെയായി. കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

16 ടയറുകളുള്ള രണ്ട് ട്രക്കുകള്‍ മംഗലാപുരത്തില്‍ നിന്നും കേബിള്‍ കയറ്റി തമിഴ്‌നാട്ടിലേ ഈറോഡിലേക്ക് പോവുകയായിരുന്നു.48 ടണ്‍ കേബിളുകളാണ് ലോറികളിലുണ്ടായിരുന്നത്.ഭാരവാഹനം വഴിമ ധ്യേ കിടന്നതോടെ ഇരുദിശയിലും വന്ന വാഹനങ്ങള്‍ ചുരം റോഡ് താണ്ടാനാകതെ പെരുവഴിയിലായി.വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ ഭക്ഷണവും വെള്ളവും ലഭ്യമാകാതെ ചുര \ത്തി ല്‍ കുടുങ്ങി.പൊലീസും അഗ്നിശമന സേനയും വനംവകുപ്പ് ഉദ്യോ ഗസഥരും ചേര്‍ന്നാണ് ക്രെയിനുപയോഗിച്ച് കണ്ടെയ്‌നറുകള്‍ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

ദൂരം കുറയുമെന്ന കാരണത്താലാണ് വലിയ വാഹനങ്ങള്‍ പുലപ്പോ ഴും ചുരം വഴിയുള്ള മാര്‍ഗം തെരഞ്ഞെടുക്കുന്നത്.എന്നാല്‍ ഇത്തരം വാഹനങ്ങള്‍ കടന്നു പോകുന്നതിന് അസൗകര്യമുണ്ടെന്ന ബോര്‍ഡു കള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാ തിയുണ്ട്.ആനമൂളി ചെക്‌പോസ്റ്റ് താണ്ടിയാണ് വാഹനങ്ങള്‍ ചുരത്തി ലൂടെ കടന്ന് പോകുന്നത്.കഴിഞ്ഞ രാത്രിയില്‍ ലോറിയുമായി വരു മ്പോള്‍ ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥരില്ലായിരുന്നുവെന്നാണ് ഡ്രൈ വറായ രാംപത്താന്‍ യാദവ് പറയുന്നത്.ഉദ്യോഗ്സ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ചുരത്തില്‍ അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാരും ആരോപിച്ചു.എന്നാല്‍ നിര്‍ദേശം വകവെയ്ക്കാതെ ലോറികള്‍ കടന്നുപോവുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.


സ്ഥലത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി.

മഴ കനത്ത രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ചുര ത്തില്‍ ഗതാഗത തടസ്സം നേരിടുന്നത്.ഇടിയുന്ന ചുരവും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡും അട്ടപ്പാടിക്കാര്‍ക്ക് യാത്രാദുരിതം തീര്‍ക്കുകയാണ്.ചുരത്തില്‍ മിക്കയിടങ്ങളിലും വശങ്ങളില്‍ വലിയ പാറകള്‍ വീഴാവുന്ന സ്ഥിതിയിലാണ്.വലിയ ഭാരവാഹനങ്ങള്‍ കടന്നു പോകുന്നത് ഇടിയാനുള്ള സാധ്യതയും വര്‍ധിപ്പിക്കുമ്പോള്‍ ചുരത്തിലൂടെയുള്ള യാത്ര തീര്‍ത്തും ഭീദിതമായി മാറുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!