അലനല്ലൂര്‍:തനി നാടന്‍ ഉണ്ണിയപ്പം മുതല്‍ പൂവട വരെ, പലതരം കേക്ക്,പത്തിരി,അട, ചക്കപലഹാരങ്ങള്‍. ശരിക്കും ഒന്നാം തരമായി ജിഎല്‍പി സ്‌കൂള്‍ എടത്തനാട്ടുകര മൂച്ചിക്കലില്‍ ഒരുക്കിയ നാടന്‍ പലാഹരങ്ങളുട പ്രദര്‍ശനം.നാടന്‍ പലഹാരങ്ങള്‍ ഒന്നാം തരം എന്ന പേരില്‍ വീട്ടിലുണ്ടാക്കിയ എഴുപതിലധികം പലഹാരങ്ങ ളാണ് വിദ്യാര്‍ഥികള്‍ പ്രദര്‍ശനത്തില്‍ ക്രമീകരിച്ചത്. പോഷകമൂല്യ ങ്ങള്‍ കുറവും കാലറി കൂടുതലുമുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണം, കൊഴുപ്പ്,ഉപ്പ്, പഞ്ചസാര എന്നിവ അമിതവും പ്രോട്ടീന്‍, വിറ്റാമിന്‍ തുടങ്ങിയ പോഷക ഗുണങ്ങള്‍ കുറവുമുള്ള ജങ്ക് ഫുഡുകളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക, ശരിയായ ആഹാരരീതികള്‍ ശീലമാക്കുക, നാടന്‍ പലഹാരങ്ങളുടെ ഗുണമേന്‍മ കുഞ്ഞുമനസു കളെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പലഹാര മേള സംഘടിപ്പിച്ചത്.സീനിയര്‍ അസിസ്റ്റന്റ് സി.കെ ഹസീന മുംതാ സ് വിദ്യാര്‍ത്ഥികള്‍ക്ക് പലഹാരങ്ങള്‍ നല്‍കി കൊണ്ട് പലഹാര മേള ഉദ്ഘാടനം ചെയ്തു .സി.പി വഹീദ അധ്യക്ഷത വഹിച്ചു. ‘നാടന്‍ പല ഹാരങ്ങളും ആരോഗ്യവും ‘എന്ന വിഷയത്തെക്കുറിച്ച് എ.സീനത്ത് ക്ലാസെ ടുത്തു. അധ്യാപകരായ സി.ജമീല, കെ.രമാദേവി, എന്‍.അലി അക്ബര്‍, എ.പി സാലിഹ, ഇ.പ്രിയങ്ക, പി.പ്രിയ, കെ.ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.