മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് ആവേശ തുടക്കം. കായിക മത്സരങ്ങളുടെ ദിനമായ ഇന്ന് ഫുട്‌ബോള്‍, വോളിബോള്‍, പഞ്ചഗുസ്തി,കബഡി തുടങ്ങിയ മത്സരങ്ങള്‍ നടന്നു.ഫുട്‌ബോള്‍ മത്സരത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ടീം ജേതാക്കളായി. അലനല്ലൂര്‍ ടീം റണ്ണേഴ്‌സ് ആയി.വോളിബോള്‍ മത്സരത്തില്‍ അല നല്ലൂര്‍ പഞ്ചായത്ത് ജേതാക്കളായി,കുമരംപുത്തുര്‍ റണ്ണേഴ്‌സ് ആയി. കബഡി മത്സരത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ജേതാക്കളായി. തെങ്കര പഞ്ചായത്ത് റണ്ണേഴ്‌സ് ആയി.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍ കേരളോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ് നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ സീമ കൊങ്ങശ്ശേരി അദ്ധ്യക്ഷത വഹിച്ചുബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ പാറക്കോട്ടില്‍, ഉഷ.പി, ഇല്യാസ് താളിയില്‍,ഖമറുല്‍ ലൈല, പി.അലവി,ചന്ദ്രിക രാജേഷ്, കെ.പി മൊയ്തു,യൂസഫ് പാലക്കല്‍, രാജന്‍ ആമ്പാടത്ത്, ജംഷീന, രുഗ്മിണി.കെ,എന്‍.രാമകൃഷ്ണന്‍,ശ്രീവിദ്യ എന്‍.ആര്‍,കെ.പി.എസ് പയ്യനെടം,കെ.ജയനാരായണന്‍,അബു വറോടന്‍ ,അസിസ് ഭീമനാട്, മുജീബ് മല്ലിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വ്യാഴം രാവിലെ 9 മണി മുതല്‍ എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ്, വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടക്കും.