അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന പാലിയേറ്റീവ് പരിശീലന ക്യാമ്പ് വിദ്യാര്‍ഥി പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴിലെ അലനല്ലൂര്‍ കോട്ടോപ്പാടം പത്താം ക്ലാസിനു മുകളിലുള്ള 15 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 250 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് ക്യാമ്പ് നടന്നത്. സാന്ത്വന പരിചരണ രംഗത്ത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യ ത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ചെയര്‍മാന്‍ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ അധ്യക്ഷത വഹിച്ചു. കരീം വാഴക്കാട്,ജസീര്‍ അന്‍സാരി,സലാം മഞ്ചേരി,റഹിസ് എടത്തനാട്ടുകര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.ഫാ.ജസ്റ്റിന്‍ കോലംകണ്ണി, ടികെ മുസ്ത്തഫ,പി നസീര്‍,ടികെ നജീബ്,ടിപി സൈനബ,കെപി സറീന,സി ബഷീര്‍,സെകി റിഷാദ്,പി ഷഹിര്‍ എന്നിവര്‍ സംസാരിച്ചു.