മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍,തെങ്കര എന്നിവടങ്ങളിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ താമസസ്ഥലങ്ങള്‍ മിക്കതും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവയാണെന്ന് കണ്ടെത്തി.ആട്ടിന്‍ കൂടിനു സമാനമായ അവസ്ഥയില്‍ ആണ് പല കെട്ടിടങ്ങളും.ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കുടു സ്സു മുറികളില്‍ 6 മുതല്‍ 10 പേര് വരെ തിങ്ങി ഞെരുങ്ങി കഴിയു ന്നത്.തെങ്കര ചെക്ക് പോസ്റ്റ് ന് സമീപം തേനമൂച്ചി ഹംസയുടെ ഉടമ സ്ഥത യില്‍ ഉള്ള കെട്ടിടത്തില്‍ 100 ചതുരശ്ര അടിയില്‍ താഴെ മാത്രം വിസ്തീര്‍ണ്ണം ഉള്ള മുറിയില്‍ 7 പേര് തമാസിക്കുന്നതായി കണ്ടെത്തി.ഇങ്ങനെ തിങ്ങി ഞെരുങ്ങി കഴിയാന്‍ തന്നെ തൊഴിലാ ളികളില്‍ നിന്നു 600 രൂപ മുതല്‍ 1000 രൂപ വരെ ഒരാളില്‍ നിന്നു കെട്ടിട ഉടമകള്‍ വാടക ഈടാക്കുന്നു എന്നു തൊഴിലാളികള്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥരോട് പറഞ്ഞു. ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍ ടോംസ് വര്ഗീസ്,ഗോപാല കൃഷ്ണന്‍,കെ സുരേഷ്, രാമപ്രസാദ്, ഡാര്‍ണര്‍, മണികണ്ഠന്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ തേനം മൂച്ചി ഹംസ ബാലന്‍ മെഴുകമ്പാറ,എന്നിവര്‍ക്ക് നോട്ടിസ് നല്‍കി നടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.