തച്ചനാട്ടുകര:മണ്ണാര്‍ക്കാട് താലൂക്കിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുകല്‍ ജുമാ മസ്ജിദിന് മുന്‍വശം അന്ത്യവിശ്രമം കൊള്ളുന്ന നാട്ടു കല്‍ ഉപ്പാപ്പ എന്ന പേരില്‍ അറിയപ്പെടുന്ന വലിയവര്‍കളുടെ പേരി ല്‍ മഖാമില്‍ നടത്തപ്പെടുന്ന ഉറൂസ് മുബാറക് തുടങ്ങി.രാവിലെ 9 മണിക്ക്‌സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാ റത്ത് നടന്നു. തുടര്‍ന്ന് മഹല്ല് ഖാസി പി.മുഹമ്മദ് കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തി. അഞ്ച് ദിവസത്തെ പരിപാടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.രാത്രി 7.30 ന് മതപ്രഭാഷണം വാഫി കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്ഹാഖ് ഹുദവിയുടെ അധ്യക്ഷതയില്‍ സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ഹംസ ഫൈസി അല്‍ ഹൈതമി ഉദ്ഘാടനം ചെയ്യും.ഇന്നും നാളെയും നവാസ് മന്നാനി പനവൂര്‍ പ്രഭാഷണം നടത്തും. വ്യാഴം രാത്രി 7.30 ന് മഹല്ല് പ്രസിഡണ്ട് സി.പി അലവി മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ് എം എഫ് മേഖല പ്രസിഡണ്ട് സി.മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും.സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും.വെള്ളിയാഴ്ച രാത്രി 7.30 ന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.എട്ട് മണിക്ക് വാഫി സനദ് ദാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.സി.ഐ സി കോഓഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശ്ശേരി സനദ് ദാന പ്രസംഗം നിര്‍വ്വഹിക്കും. സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും പ്രമുഖ സൂഫീ വര്യന്‍ ശൈഖുന ഏലം കുളം ബാപ്പു മുസ്ലിയാര്‍ ദുആ ക്ക് നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും സംബന്ധിക്കും ശനിയാഴ്ച കാലത്ത് 9.30 ന് മൗലിദ് പാരായണത്തിന് അല്‍ ഹാജ് സി.പി മുഹമ്മദ് മുസ് ലിയാര്‍ നേതൃത്വം നല്‍കും ഖത്മ് ദുആ ശുക്കൂര്‍ മദനി അമ്മിനിക്കാട് നിര്‍വ്വഹിക്കും. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. മഹല്ല് പ്രസിഡണ്ട് സി.പി അലവി മാസ്റ്റര്‍,സെക്രട്ടറി സി അബൂബക്കര്‍ മാസ്റ്റര്‍, ട്രഷറര്‍ കെ.പി സൈത് സ്വാഗത സംഘം കണ്‍വീനര്‍ കെ.ഹംസപ്പ മാസ്റ്റര്‍, സി എം അലി മൗലവി, ഇസ്ഹാഖ് ഹുദവി,ഹംസ കരിമ്പനക്കല്‍,ഷരീഫ്‌റഹ് മാനി, കെ പി കുഞ്ഞഹമ്മദ്,കെപിഎം സലീം കെ.മൂസ ,കുഞ്ഞാലന്‍,പി.ടി.ഉമ്മര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.