ശ്രീകൃഷ്ണപുരം:അന്ധതയെ ആന്തരികമായി നേരിടാനുള്ള നിശ്ചയ ദാര്‍ഢ്യം വിദ്യാര്‍ത്ഥികള്‍ സംഭരിക്കണമെന്നും കണ്ണുകള്‍കൊണ്ട് കേള്‍ക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണ ത്തോടെ ജില്ലയിലെ ഏക അന്ധവിദ്യാലയമായ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തില്‍ ഒരുക്കിയ ആശയരൂപീകരണ ക്ലാസ് മുറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ കുട്ടികളോടൊ ത്ത് പ്രഭാതഭക്ഷണം കഴിക്കാനായി നേരത്തേതന്നെ എത്തിയ സ്പീക്കര്‍ കുട്ടികള്‍ക്ക് നിയമസഭാ മന്ദിരത്തില്‍ സന്ദര്‍ശനം നടത്താനും അന്ധവിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സ്പീക്കറുടെ ഓഫീസില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമുള്ള അവസരമൊരുക്കുമെന്നും പറഞ്ഞു.
കാഴ്ചയ്ക്ക് പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി വിവിധങ്ങളായ ജീവികളെയും ഉപകരണങ്ങള്‍ ഉള്‍പ്പെടെ യുള്ള വസ്തുക്കളെക്കുറിച്ചും മനസ്സിലാക്കുന്നതിന് കുട്ടികളുടെ കൈപ്പിടിയിലൊതുങ്ങുന്ന നിലയിലുള്ള മാതൃകകളും രൂപങ്ങളു മുള്‍ക്കൊള്ളുന്ന ശേഖരമുള്‍പ്പെടുത്തിയാണ് ആശയരൂപീകരണ ക്ലാസ് മുറി സജ്ജീകരിച്ചിരിക്കുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഇതിനായി രണ്ട് ലക്ഷം രൂപയാണ് വകയിരുത്തിയത്.
സിദ്ധിക്ക് പറവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച താഹിറ എന്ന സിനിമയില്‍ നായകനായി വേഷമിട്ട ഇതേ വിദ്യാലയത്തിലെ അധ്യാപകനായ ക്ലിന്റ് മാത്യുവിനെ പരിപാടിയില്‍ മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ആദരിച്ചു. കാഴ്ചപരിമിതിയുള്ള ക്ലിന്റ് തന്നെയാണ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് കാഴ്ചയില്ലാത്ത ഒരു വ്യക്തി സിനിമയില്‍ ഡബ്ബ് ചെയ്യുന്നത്.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം വി.രമേ ശന്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വാസന്‍, സെക്രട്ടറി കെ.വിനോദ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ഫെഡറേഷന്‍ ഓഫ്ദി ബ്ലൈന്റ് ഭാരവാഹികള്‍, സ്‌കൂള്‍ മാനേജര്‍ കെ.ജെ.വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.