പാലക്കാട്:സ്‌കൂള്‍ പാചകതൊഴിലാളികളെ പാര്‍ട് ടൈം ജീവന ക്കാരായി അംഗീകരിക്കണമെന്നും വര്‍ധിപ്പിച്ച ആനൂകൂല്ല്യത്തി ന്റെ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ.ശങ്കരന്‍, കെ.രാധാകൃഷ്ണന്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. സെയ്ത് മുഹമ്മദ് സ്വാഗതവും വാസു നന്ദിയും പറഞ്ഞു. സ്‌കൂള്‍ മാനേജര്‍മാരുടേയും തന്നിഷ്ടം പോലെ തൊഴി ലാളികളെ പിരിച്ചു വിടുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.