കോട്ടോപ്പാടം: ആദര്‍ശ പ്രചരണം സംഘടനാ ശാക്തീകരണം ദഅവ പ്രവര്‍ത്തനം എന്നീ ലക്ഷ്യങ്ങളുമായി സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന സംഗമം സംഘടിപ്പിച്ചു. കോട്ടോപ്പാടം ഇസ്ലാമിക് സെന്റര്‍ വനിതാ കോളേജില്‍ നടന്ന സംഗമം സി.പി ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയതു.മണ്ഡലം പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം അദ്ധ്യക്ഷനായി. എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി ടി.കെ.മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി കര്‍മ്മപദ്ധതി അവതരിപ്പിച്ചു.ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും മുസ്തഫ അശ്‌റഫി കക്കുപ്പടി ആദര്‍ശ ക്ലാസും നടത്തി.സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം, വൈശ്യന്‍ മുഹമ്മദ്,ജലീല്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സംസം ബഷീര്‍ അലനല്ലൂര്‍ സ്വാഗ തവും വര്‍ക്കിംഗ് സെക്രട്ടറി സുലൈമാന്‍ ഫൈസി നന്ദിയും പറഞ്ഞു.മണ്ഡലം കൗണ്‍സിലര്‍മാര്‍ പഞ്ചായത്ത് ശാഖ ഭാരവാ ഹികള്‍ ആമില അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!