കോട്ടോപ്പാടം: വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി വടശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാ ര്‍ ഹൈസ്‌കൂളിലെ കുട്ടികളും അധ്യാപകരും നാട്ടിലെ മാപ്പിളപ്പാട്ട് കലാകാരനായ വഹീദ് മുണ്ടയിലിന്റെ വീട് സന്ദര്‍ശിച്ച് അദ്ദേഹ ത്തെ ആദരിച്ചു.വിവിധ ഇശലുകളും ഗാന ശാഖകളും പങ്കുവെച്ച് കുട്ടികളോടൊപ്പം തബലയുടെയും ഹാര്‍മോണിയത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച ഗാനങ്ങള്‍ ഏറെ ആസ്വാദ്യകര മായി.ഹെഡ്മിസ്ട്രസ് ജോളി ജോസഫ്, വാര്‍ഡ് മെമ്പര്‍ അക്കര ഹമീദ്, പി.ടി.എ പ്രസിഡണ്ട് സമദ് നാലകത്ത്, ബിന്ദു വി.എസ് വയലില്‍,അബ്ദുള്‍ നാസര്‍,കെ.ആരിഫ്, അസീന,ആയിഷാബി സംബന്ധിച്ചു. കൂട്ടായ്മയില്‍ മണ്ണാര്‍ക്കാട് ഉപ ജില്ലാ കലാമേളയില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വിദ്യാലയത്തെ അനുമോദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!