മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 നവംബര്‍ 27 മുതല്‍ ഡിസം ബര്‍ ഒന്നു വരെ നടക്കും.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍ നവംബര്‍ 27ന് രാവിലെ ഒമ്പതുമണിക്ക് ഫുട്‌ബോള്‍, വോളിബോള്‍ ,പഞ്ചഗുസ്തി ,കബഡി മത്സരങ്ങളോടെ തുടങ്ങുന്ന കേരളോത്സവം 2019 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ് ഉദ്ഘാടനം ചെയ്യും.നവംബര്‍ 28 വ്യാഴം രാവിലെ 9 മണി മുതല്‍ എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ്,വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടക്കും.നവംബര്‍ 29ന് രാവിലെ ഒമ്പതു മണി മുതല്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കഥാരചന ,കാര്‍ട്ടൂണ്‍,ഉപന്യാസം,ചിത്രരചന,ക്വിസ്സ് ,ക്ലേ മോഡലിംഗ് , ചെസ്സ് മത്സരം എന്നിവയും അന്നേദിവസം വൈകീട്ട് 6 മണിക്ക് തെന്നാരി റോട്ടറി ക്ലബ്ബില്‍ ഷട്ടില്‍ ബാഡ്മിന്റെണ്‍ മത്സരവും സംഘടിപ്പിക്കും.
നവംബര്‍ 30ന് രാവിലെ 8 മണി മുതല്‍ എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍ അത്ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും.ഡിസംബര്‍ 1 ഞായര്‍ രാവിലെ 9 മണി മുതല്‍ ജി.എം.യു.പി സ്‌കൂളില്‍ വെച്ച് കലാമത്സ രങ്ങള്‍ സംഘടിപ്പിക്കും.അന്നേ ദിവസം വൈകീട്ട് 4 മണിക്ക് കേരളോത്സവത്തിന്റെ സമാപന സമ്മേളനം അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സ്‌കൂള്‍ കായികമേള യില്‍ മികച്ച വിജയം നേടിയ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ടവര്‍ ക്കുള്ള ആദരവ് കെ വി വിജയദാസ് എംഎല്‍എ നിര്‍വഹിക്കും.കേരളോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം പി.ഉണ്ണി എം.എല്‍.എയും നിര്‍വഹിക്കും.ഡിസംബര്‍ മാസം 15 മുതല്‍ ജില്ലാ കേരളോത്സവം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വച്ച് നടക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!