തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ എല്‍ എസ്എസ് ,യുഎസ്എസ് ജേതാക്കളെ അനുമോദിച്ചു. പഞ്ചായ ത്തിന്റെ 2019-20 വര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വിദ്യാലയങ്ങളിലേയും എല്‍.പി, യു.പി ക്ലാസിലെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്., യു.എസ്.എസ്., പരീക്ഷ യ്ക്കുള്ള പരിശീലന ക്ലാസ് ലെഗസി എ.യു.പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.സൈതലവി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.കെ.ലീല, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി.സിദ്ധീഖ്, മെമ്പര്‍മാരായ കെ.ടി.ജലീല്‍ മാസ്റ്റര്‍, എം ഫൗസിയ,എ.പി. കാളിദാസന്‍, മണ്ണാര്‍ക്കാട് ബി.ആര്‍.സി.ട്രെയ്‌നര്‍ സന്തോഷ് മാസ്റ്റര്‍, ലെഗസി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ വിദ്യാഭ്യാസം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കെ.രാധാകൃഷ്ണന്‍, ലെഗഡി സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തുണ്ണി ഹാജി, പി.ബിനോജ് മാസ്റ്റര്‍, ഹംസ മാസ്റ്റര്‍, എ.സി. സുനില്‍ മാസ്റ്റര്‍, എസ്.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.