കോട്ടോപ്പാടം: പഞ്ചായത്തിലെ കണ്ടമംഗലം പുറ്റാനിക്കാട് ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍.ഇന്നലെ രാത്രി എട്ടുമണി യോടെ കണ്ടമംഗലത്തേക്കുള്ള യാത്രയ്ക്കിടെ റോഡില്‍ വച്ച് യാത്ര ക്കാരാണ് പുലിയെ കണ്ടതത്രേ.വനത്തില്‍ നിന്നും റോഡ് മുറിച്ചു കടന്ന് ജനവാസ മേഖലയിലേക്കാണ് പുലി പോയെന്നും നാട്ടുകാര്‍ ടോര്‍ച്ചും മറ്റും തെളിച്ച് തിരിച്ചോടിക്കുകയായിരുന്നു.വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.എന്നാല്‍ സ്ഥല ത്ത് പുലിസാന്നിദ്ധ്യമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല.
വന്യജീവി ശല്ല്യമുള്ള സ്ഥലമാണ് പ്രദേശം.മുടിക്കുന്നില്‍ ചാമി, കാ ലാപ്പിള്ളില്‍ വര്‍ഗീസ് എന്നിവരുടെ വളര്‍ത്തു നായ്ക്കളേയും, കിഴ ക്കേക്കര പൗലോസിന്റെ പശുവും വന്യജീവിയുടെ ആക്രമണത്തി ല്‍ ചത്തിരുന്നു.പള്ളത്ത് ഉണ്ണീന്‍കുട്ടിയുടെ വീട്ടുവളപ്പിലും വന്യജീ വിയെത്തിയതായി പറയപ്പെട്ടിരുന്നു. കാട്ടാന,കാട്ടുപന്നി, കുരങ്ങ്, മയില്‍ തുടങ്ങിയവയുടെ ശല്ല്യം നിമിത്തം പ്രദേശത്ത് കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഇതിനെല്ലാം പുറമേ പുലിയും ഒരു ഭീതിയായി മാറി കഴിഞ്ഞു. രാ ത്രിയില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ജനം ഭയക്കുകയാണ്. ഒളപ്പമണ്ണ റോഡില്‍ പുറ്റാനിക്കാട് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് മുതല്‍ കുരിശുംപടി വരെയുള്ള റോഡിന്റെ വശങ്ങളില്‍ നൂറ് മീറ്റര്‍ വീതിയില്‍ കാട് വെട്ടി തെളിക്കണമെന്നും കേടായ തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കണമെന്നും കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.