മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക-ജനദ്രോ ഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനം സിഐടിയു,കര്‍ഷക സംഘം,കര്‍ഷക തൊഴിലാളി യൂണിയ ന്‍ സംയുക്തമായി സേവ് ഇന്ത്യാദിനമായി ആചരിച്ചു.മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടന്ന പരിപാടി സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകുമാര്‍ അധ്യക്ഷനായി.നേതാക്കളായ പി മനോമോഹന ന്‍,കെപി മസൂദ്, ചന്ദ്രന്‍,മോഹന്‍ദാസ്, ദാസപ്പന്‍,പ്രഭാകരന്‍,ഹമീദ്, ശിവന്‍ സിഎന്‍ എന്നിവര്‍ സംസാരിച്ചു.കര്‍ഷക സംഘം ഏരിയ സെക്രട്ടറി എന്‍ മണികണ്ഠന്‍ സ്വാഗതവും കെസിഇയു നേതാവ് അജ യകുമാര്‍ നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട് താലൂക്കില്‍ നൂറില്‍പരം കേന്ദ്രങ്ങളില്‍ സേവ് ഇന്ത്യാ ദിനാചരണം നടന്നു.വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടി ഹക്കീം മണ്ണാര്‍ക്കാട്,കെപി ജയരാജ്,പി ദാസന്‍,ടിആര്‍ സെബാസ്റ്റ്യന്‍,അഡ്വ .കെ.സുരേഷ്,പി കൃഷ്ണകുമാര്‍,ഹരിലാല്‍,ഒ സാബു എന്നിവര്‍ ഉദ്ഘാ ടനം ചെയ്തു.ഓര്‍ഡനന്‍സ് ഫാക്ടറികളിലെ പണിമുടക്ക് നിരോധനം റദ്ദാക്കുക,വൈദ്യുതി മേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, തൊഴിലാളി,കര്‍ഷക വിരുദ്ധ നിയമഭേദഗതികള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സേവ് ഇന്ത്യാദിനാ ചരണം.