അലനല്ലൂര്‍: പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി എടത്ത നാട്ടുകരയുടെ അഭിമാനമായി മാറിയ പാലക്കുന്നിലെ പി.പി റന നസ്‌നീന് എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ സ്‌നേഹാദരം. എം.എസ്.എഫ് നേതാക്കള്‍ വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു.എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റന ബയോളജി സയന്‍സിലാണ് മുഴുവന്‍ മാര്‍ക്ക് നേടിയത്.എം.എസ്.എഫ് എടത്തനാട്ടുകര മേഖല പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ ഉപഹാരം സമ്മാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മേഖല ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, ഭാരവാഹികളായ നഷ്വാന്‍, എം .ഉനൈസുദ്ധീന്‍, ഉമ്മറുല്‍ ഫായിസ് ചതുരാല എന്നിവര്‍ സംബ ന്ധിച്ചു. റന നസ്‌നീന്‍ പാലക്കുന്നിലെ പി.പി സുബൈര്‍ മാസ്റ്ററുടെ മകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!