പാലക്കാട്: ബിപിസിഎല്‍-ബിഇഎംഎല്‍ സ്വകാര്യവല്‍ക്കരണ ത്തിനെതിരെ ദേശരക്ഷാ മാര്‍ച്ച് നടത്താന്‍ സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡിസംബര്‍ 13ന് രാവിലെ പത്ത് മണിക്ക് പാലക്കാട് സ്്‌റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്നും രക്തസാക്ഷി മണ്ഡലത്തിലേക്കാണ് മാര്‍ച്ച്. യോഗത്തില്‍ പ്രസിഡണ്ട് പി കെ ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരി പ്പിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.പ്രഭാകരന്‍, ടി.കെ.അച്യുതന്‍, എസ്.ബി.രാജു എന്നിവര്‍ സംസാരിച്ചു. പ്രതി വര്‍ഷം ഒരു ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നികുതിയും 7250 കോടി രൂപ ലാഭവുമുണ്ടാക്കുന്ന മഹാനവരത്‌ന കമ്പനിയേയും രാജ്യരക്ഷാ വാഹനങ്ങളായ ടട്രാ ട്രക്കുകള്‍, സര്‍വ്വത്ര ബ്രിഡ്ജുകള്‍, റഡാര്‍ വാഹകവാഹനങ്ങള്‍ ബ്രഹ്മോസ്-ആകാശ് മിസൈല്‍ ലോഞ്ചര്‍ തുടങ്ങിയ സൈനിക വാഹനങ്ങളും മെട്രോ കോച്ചുകളും മൈനിങ്ങ് വാഹനങ്ങളും നിര്‍മ്മിക്കുന്ന അതീവ പ്രാധാന്യമുള്ള സ്ഥാപനമാണ് ബിഇഎംഎല്ലിനേയും തുച്ഛ വിലയ്ക്ക് വില്‍ക്കാനാണ് കേന്ദ്രമന്ത്രി സഭ അനുമതി നല്‍കിയത്.ഈ സാഹചര്യത്തിലാണ് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന ബിപിസിഎല്‍-ബിഇഎംഎല്‍ സ്വകാര്യവത്ക്കുന്നതിനായാണ് പ്രക്ഷോഭ സമരം തീരുമാനിച്ചതെന്ന് സിഐടിയു അറിയിച്ചു.