പാലക്കാട്:വാളയാര്‍ കേസിന്റെ അന്വേഷണത്തിലോ പ്രോസി ക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധി ക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സംശയാസ്പ ദമാണെന്ന് ബിജെപി.പ്രതികളെ സംരക്ഷിക്കാനുള്ള അട്ടിമറി ശ്രമമാണിതെന്ന് ബിജെപി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തുകയെന്ന സദുദ്ദേശമാണ് സര്‍ക്കാരിനെങ്കില്‍ പുനരന്വേഷണത്തിന് സിബിഐക്ക് ശുപാര്‍ശ ചെയ്ത് കൂടെയെന്നും ബിജെപി ചോദിച്ചു. മാതപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് പിന്തുണ നല്‍കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൊണ്ട് തന്നെ കേരള സര്‍ക്കാര്‍ ഇതാവശ്യപ്പെടില്ലെന്നും പുനരന്വേഷണം ആവശ്യപ്പെടാത്തതില്‍ ദുരൂഹതയുണ്ടെന്നും ബിജെപി ആരോപിച്ചു. പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച ദിവസം തന്നെ ധൃതഗതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയും നിയമമന്ത്രിയും പോലീസിനും പ്രോസിക്യുഷനും വീഴ്ച പറ്റി എന്ന് സമ്മതിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.