മണ്ണാര്‍ക്കാട്:നഗരവീഥികളെ നിറച്ചാര്‍ത്തണിയിച്ച് നടന്ന ഘോഷ യാത്രയോടെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘ ടിപ്പിച്ച താലൂക്ക് തല പരിപാടികള്‍ക്ക് സമാപനമായി. കോടതി പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര റൂറല്‍ ബാങ്കില്‍ സമാ പിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് ഓഡിറ്റോറി യത്തില്‍ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു. റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്ര ട്ടറി എം പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ 2018-19ലെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ,കുമരംപുത്തൂര്‍ താലൂക്ക് കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി, അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.അവാര്‍ഡ് വിതരണം സിനിമ സീരിയല്‍ താരം ജയരാജ് വാര്യര്‍ നിര്‍വ്വഹിച്ചു. കെജി സാബു,എസ്ആര്‍ ഹബീബ്, ജയപ്രകാശ് നെടുങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ജയരാജ് വാര്യരുടെ കാരിക്കേച്ചറും അരങ്ങേറി.