മണ്ണാര്‍ക്കാട്:കോങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു.ഒമ്പതോളം പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി രണ്ട് കോടി അമ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു.വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ 14 റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തന ങ്ങള്‍ക്കായി ഒരു കോടി അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്. തച്ചമ്പാറ,കാഞ്ഞിരപ്പുഴ,കരിമ്പ തുടങ്ങിയ പഞ്ചായത്തുകളിലെ റോഡുകള്‍ക്കാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചതെന്നും എംഎല്‍എ അറിയിച്ചു.

അറ്റകുറ്റപണികള്‍ക്കായി തുക അനുവദിച്ച പിഡബ്ല്യുഡി റോഡുകള്‍;

1.പറളി – മണ്ണൂര്‍ റോഡ് 25 ലക്ഷം
2.മാങ്കുറുശ്ശി – കല്ലൂര്‍ റോഡ് 10 ലക്ഷം
3.മുട്ടിക്കുളങ്ങര – കമ്പം കിനാവല്ലൂര്‍ റോഡ് 15 ലക്ഷം
4.പത്തിരിപ്പാല – കോങ്ങാട് റോഡ് – മണ്ണൂര്‍ വരെ
90 ലക്ഷം
5.അമ്പാഴക്കോട് – കല്ലാംകുഴി – മുതുകുറുശ്ശി റോഡ്
25 ലക്ഷം

6.കാഞ്ഞിരപ്പുഴ – പാലക്കയം ഇഞ്ചിക്കുന്ന് റോഡ് 50 ലക്ഷം
7.തുപ്പനാട് – മീന്‍വല്ലം റോഡ് 10 ലക്ഷം
8.കല്ലടിക്കോട് -ശ്രീകൃഷ്ണപുരം റോഡ്
22 ലക്ഷം
9.പള്ളിപ്പടി – കാരാകുര്‍ശ്ശി റോഡ് 3 ലക്ഷം

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ച റോഡുകള്‍;

തച്ചമ്പാറ പഞ്ചായത്ത്

1.തോടംകുളം – പുഴ റോഡ് 5 ലക്ഷം
2.അലിച്ചട്ടി – തകരപള്ളി റോഡ് 10 ലക്ഷം

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്

3.അമ്പാഴക്കോട് – അത്തിയങ്കാട് കനാല്‍ റോഡ് 10 ലക്ഷം
4.തൃക്കള്ളൂര്‍ – കുപ്പാക്കുര്‍ശ്ശി റോഡ് 5 ലക്ഷം
5.അമ്പാഴക്കോട് – വെട്ടിയാംകുന്ന് – ചിറക്കല്‍പ്പടി റോഡ് 10 ലക്ഷം

കരിമ്പ ഗ്രാമ പഞ്ചായത്ത്

6.എടക്കുറുശ്ശി – പാത്തിവറമ്പ് റോഡ് 2 ലക്ഷം
7.മുട്ടില്‍കണ്ടം – ചെരിപുറം റോഡ് 5 ലക്ഷം

  1. ആലിക്കുന്ന് – കലിയോട് – പാടം റോഡ് 3 ലക്ഷം 9.മുണ്ടയില്‍ കോളനി റോഡ് 10 ലക്ഷം
    9.കോമ്പാട- പാലടം – ആര്‍.പി.എസ്. റോഡ് 10 ലക്ഷം
    10.ചൂരക്കോട് – കുന്നത്തുകുളം പാടം റോഡ് – 10 ലക്ഷം
    11.ശത്രംകാവ് – ചൂരക്കോട് റോഡ് 5 ലക്ഷം
  2. വലുളളി – കറ്റകളം റോഡ് 5 ലക്ഷം
    13.കണ്ടം – കണ്ടല വെട്ടം റോഡ് – 5 ലക്ഷം
    14.വഴുക്കപ്പാറ – നീലാറ്റ – പാത്തിപ്പാലം റോഡ് 10 ലക്ഷം

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!