അലനല്ലൂര്‍:നവംബര്‍ 23 ശനിയാഴ്ച വൈകുന്നേരം അലനല്ലൂര്‍ കല ങ്ങോട്ടിരി അമ്പലപ്പറമ്പ് ഒരു മാമാങ്കത്തിന് സാക്ഷ്യം വഹിക്കും. മുട്ടനാടും മുയലും കോഴിയും കോഴിമുട്ടയുമൊക്കെ സമ്മാനമായി നല്‍കുന്ന ഷൂട്ടൗട്ട് മാമാങ്കത്തിന്.കലങ്ങോട്ടിരി നവയുഗ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങളില്‍ വ്യത്യസ്ത ചേര്‍ത്ത ഷൂട്ടൗട്ട് മാമാങ്കം ഒരുക്കുന്നത്. ക്ലബ്ബിന്റെ പ്രഥമ ഷൂട്ടൗട്ട് മത്സരമാണ് 23ന് വൈകീട്ട് ഏഴ് മണി മുതല്‍ അമ്പലപ്പറ മ്പില്‍ നടക്കുക. ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്കാണ് മുട്ടനാട്, രണ്ടാ സമ്മാനം ലഭിക്കുന്നയാള്‍ക്ക് മുയലും. കൂടെ ട്രോഫികളും. മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനം നാല്‍പ്പത് കാടയാണ്. നാലാം സമ്മാനം അഞ്ച് കോഴി.അഞ്ചാം സമ്മാനം അഞ്ച് പേര്‍ ക്കുള്ള ഭക്ഷണം,ആറാം അഞ്ച് എല്‍ഇഡി ബള്‍ബ്,ഏഴാം സമ്മാനം 100 കോഴിമുട്ട,എട്ടാം സമ്മാനം പത്ത് കാട എന്നിങ്ങനെയാണ് സമ്മാനപട്ടിക. ബെസ്റ്റ് ഗോള്‍ കീപ്പര്‍,ബെസ്റ്റ് ഷൂട്ടര്‍ എന്നിവര്‍ക്ക് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കളിയെ ബാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!